മാന്നാർ: ചെന്നിത്തല തെക്ക് ചാല ശ്രീ മഹാദേവർ ക്ഷേത്രത്തിൽ ഭക്തജന കൂട്ടായ്മ നിർമ്മിച്ച തിടമ്പ്, നെറ്റിപ്പട്ടം, ആലവട്ടം എന്നിവ സമർപ്പിച്ചു. മുടവണ്ടൂർ ദേവീ ക്ഷേത്രത്തിൽ നിന്ന് താലപ്പൊലി, വാദ്യമേളം, വഞ്ചിപ്പാട്ട് എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്രയായി ക്ഷേത്രത്തിലെത്തിയാണ് സമർപ്പണം നടത്തിയത്. തുടർന്ന് നടന്ന അനുമോദന യോഗത്തിൽ ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ജെ.മധുസൂദനൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദീപു പടകത്തിൽ, ക്ഷേത്ര മേൽശാന്തി ദിലീപ് നമ്പൂതിരി, കെ.രാജപ്പൻ, അമൃത രാജേന്ദ്രപ്രസാദ്, ഉണ്ണികൃഷ്ണൻ തൂമ്പിനാത്ത്, അനിൽകുമാർ കോയിക്കലേത്ത്, വിനോദ്, അനിൽ കുറ്റിയിൽ എന്നിവർ സംസാരിച്ചു. ശില്പികളായ രാധാകൃഷ്ണൻ ചാലേ മഠത്തിൽ തെക്കതിൽ ശ്രീനിവാസൻ, സന്തോഷ് എന്നിവരെ ആദരിച്ചു.