ആലപ്പുഴ : ഹൗസ്‌ ബോട്ടിൽ വെള്ളംകയറിയത് പരിഭ്രാന്തി പരത്തി. ആലപ്പുഴ കുപ്പപ്പുറം ഓംകാളി ക്ഷേത്രത്തിന് സമീപം മിനാർഡിലൈക് എന്ന ഹൗസ്‌ ബോട്ടിലാണ് വെള്ളം കയറിയത്. വെള്ളിയാഴ്ച വൈകിട്ട് ഏഴിനായിരുന്നു സംഭവം.യാത്രക്കാർ ആരുമുണ്ടായിരുന്നില്ല. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ 'ജ്വാല' ബോട്ടിലെത്തി, പോർട്ടബിൾ പമ്പ് ഉപയോഗിച്ച് എൻജിൻ മുറിയിൽ കയറിയ വെള്ളം പമ്പ് ചെയ്ത് രക്ഷാപ്രവർത്തനം നടത്തി. അസി.സ്‌റ്റേഷൻ ഓഫിസർ വി.എം.ബദറുദ്ദീൻ, എസ്.സനൽകുമാർ, എസ്.സുജിത്ത്, കെ.ബി.ഹാഷിം, ടി.ടി.സന്തോഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.