ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 1127ാ നമ്പർ കോട്ട ശാഖാ വക ക്ഷേത്രത്തിലെ ഗുരുദേവ പ്രതിഷ്ഠാ വാർഷികവും കോട്ട ശ്രീനാരായണ കൺവെൻഷനും നാളെ മുതൽ ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും. കൺവെൻഷൻ ഉദ്ഘാടനം നാളെ വൈകിട്ട് 4 30ന് യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം നിർവഹിക്കും. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അധ്യക്ഷത വഹിക്കും. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം സരേഷ് വല്ലനസംസാരിക്കും. ശാഖാ പ്രസിഡന്റ് പി.വി.രാജേന്ദ്രൻ സ്വാഗതവും സെക്രട്ടറി രഘു ദിവാകരൻ നന്ദിയും പറയും. വൈകിട്ട് 5.30ന് പ്രഭാഷണം. 19ന് വൈകിട്ട് അഞ്ചിന് ഗുരുദേവദർശനം കുടുംബ ബന്ധങ്ങളിലൂടെ എന്ന വിഷയത്തിൽ സരേഷ് പരമേശ്വരൻ പ്രഭാഷണം നടത്തും. 20 രാവിലെ 10.30ന് സനാതന ധർമ്മ സൂഫി പ്രഭാഷകൻ പി .എം.എ. സലാം മുസ്ലിയാർ ആധുനികയുഗത്തിൽ ഗുരുദേവ ദർശനങ്ങളുടെ പ്രസക്തി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.