മാവേലിക്കര: ഒൻപതാം ക്ളാസ് വിദ്യാർത്ഥിനിക്ക് നേർക്ക് ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റിലായി. തഴക്കര ഇറവങ്കര രതീഷ് ഭവനത്തിൽ രാഹുൽ (32) ആണ് അറസ്റ്റിലായത്. കുടുംബത്തിനൊപ്പം വാടക വീട്ടിൽ താമസിച്ചു വരുന്ന പെൺകുട്ടിയെ ഇയാൾ പലതവണ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയതായി പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.