തുറവൂർ: ക്ഷേത്രദർശനത്തിനെത്തിയ വീട്ടമ്മയുടെ സ്കൂട്ടറിൽ നിന്നും 4000 രൂപയും മൊബൈൽ ഫോണും അടങ്ങിയ ബാഗ് കവർന്നു. തുറവൂർ മഹാക്ഷേത്രത്തിന്റെ വടക്കേ ഗോപുര നടയ്ക്ക് സമീപം തുറവൂർ - കുമ്പളങ്ങി റോഡിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം ദർശനം കഴിഞ്ഞ് സ്കൂട്ടർ എടുക്കാനെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. ക്ഷേത്രത്തിന്റെ സി.സി ടിവി യിൽ , ഹെൽമറ്റ് ധരിച്ചെത്തിയ യുവാവ് പരിസരം നിരീക്ഷിച്ച ശേഷം സ്കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിച്ചിരുന്ന ബാഗ് കൈക്കലാക്കിയ ശേഷം ബൈക്കിൽ കയറി കടന്നു കളയുന്നതിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. വീട്ടമ്മ കുത്തിയതോട് പൊലീസിൽ പരാതി നൽകി.