granthashala

മാന്നാർ: കുരട്ടിക്കാട് നാഷണൽ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി രണ്ടുദിവസത്തെ ഒഴിവുകാല കുട്ടിക്കൂട്ടം സഹവാസ ക്യാമ്പ് ശ്രീഭൂവന്വേശ്വരി സ്കൂളിൽ ആരംഭിച്ചു. പഠനം, പാട്ട്. കളികൾ ശാസ്ത്ര പരീക്ഷണങ്ങൾ, വാന നിരീക്ഷണം എന്നിവ സംഘടിപ്പിച്ചിരിക്കുന്ന ക്യാംമ്പിന്റെ ഉദ്ഘാടനം മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ‌ടി.വി രത്നകുമാരി നിർവഹിച്ചു. മാന്നാർ പഞ്ചായഞ്ച് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വൽസലാ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറികൗൺസിൽ സെക്രട്ടറി ഷാജ് ലാൽ, പി.എൻ ശെൽവരാജൻ, എൽ.പി സത്യപ്രകാശ് മുരളീ മോഹൻ എന്നിവർ സംസാരിച്ചു. ബിജു മാവേലിക്കര, മുരളി കാട്ടൂർ, ഡോ.അരവിന്ദ്, പ്രവീൺലാൽ, റ്റി.സിസുരേഷ് എന്നിവർ ക്ലാസുകൾ നയിച്ചു.