
മാവേലിക്കര:ജോലിക്കിടെയുണ്ടായ അപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ചികിത്സാ ചെലവ് കണ്ടെത്തുന്നതിനായി നാട് കൈകോർക്കുന്നു. ഭരണിക്കാവ് കറ്റാനം കല്ലൂർ പടീറ്റതിൽ സുരേഷ് ബെന്നി (44) ആണ് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. ഏപ്രിൽ 12ന് നിർമാണ ജോലിയിൽ ഏർപെട്ടിരിക്കെ സുരേഷ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് കാൽ തെറ്റി വീഴുകയായിരുന്നു. സ്വകാര്യ ബസിലെ ക്ലീനറായിരുന്ന സുരേഷിന് കൊവിഡിന്റെ പ്രതിസന്ധിയിലാണ് ബസിലെ ജോലി നഷ്ടപ്പെട്ടത്. തുടർന്ന് ജീവിക്കാൻ മറ്റു മാർഗങ്ങളില്ലാതെ കെട്ടിട നിർമാണ ജോലിക്കിറങ്ങുകയായിരുന്നു. സുരേഷിന്റെ ഭാര്യ സുജാതക്കും ജോലിയില്ല. ഇവരുടെ ദുരവസ്ഥ തിരിച്ചറിഞ്ഞ് നാട്ടുകാർ സുരേഷിനായി ചികിത്സാ സഹായ സമിതി രൂപീകരിച്ചു. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ്.പി.മാത്യു ചെയർമാനും അഡ്വ.വിൻസന്റ് ജോസഫ് കൺവീനറുമായുള്ള സമിതിയുടെ നേതൃത്വത്തിൽ ബാങ്ക് ഒഫ് ബറോഡയുടെ ചെന്നിത്തല ശാഖയിൽ സുജാതയുടെ പേരിൽ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ: 84250100002117.