
മാന്നാർ: ആർ.എസ്.എസ് മുൻ ജില്ലാശാരീരിക് ശിക്ഷൺപ്രമുഖ് ശ്രീനിവാസ് കൃഷ്ണയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മാന്നാറിൽ പ്രതിഷേധപ്രകടനം നടത്തി. ആർ.എസ്.എസ് ജില്ലാ കാര്യവാഹ് മധു പ്രസാദ്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സതീഷ് ക്യഷ്ണൻ, ഖണ്ഡ് കാര്യവാഹ് രാജീവ്, ഖണ്ഡ് സഹകാര്യവാഹ് ഗിരീഷ്, ന്യൂനപക്ഷമോർച്ച ജില്ലാപ്രസിഡന്റ് സജു കുരുവിള, എസ്.സിമോർച്ച ജില്ലാപ്രസിഡന്റ് മോഹൻകുമാർ, മണ്ഡലം ജനറൽസെക്രട്ടറിമാരായ രമേശ്, ശ്രീജാ പത്മകുമാർ, വൈസ്പ്രസിഡന്റ് ബിനു രാജ്, കലാധരൻ കൈലാസം, ട്രഷറർ സന്തോഷ്, ജില്ലാ കമ്മിറ്റിയംഗം മാന്നാർ സുരേഷ്, സദാശിവൻപിള്ള, സുഭാഷ്, ശിവകുമാർ, സതീഷ് കുട്ടംപേരൂർ, എസ്.വി ഹരികൃഷ്ണൻ, വിജയകുമാർ.എസ് തുടങ്ങിയവർ പങ്കെടുത്തു