ചേർത്തല: എസ്.എൻ.ഡി.പി യോഗം ഒളതല 484-ാം നമ്പർ ശാഖയിലെ ഘണ്ടാകർണ്ണൻ-അന്നപൂർണ്ണേശ്വരി മഹാദേവി ക്ഷേത്രത്തിലെ പൊങ്കാല സമർപ്പണവും നാരിപൂജയും ഇന്ന് നടക്കും. രാവിലെ 9ന് പൊങ്കാല സമർപ്പണം.അതിഥി രവി പൊങ്കാലയുടെ ദീപ പ്രകാശനം നിർവഹിക്കും. വൈകിട്ട് 7ന് നാരീപൂജയിൽ നടി അനുശ്രീ പൂജിതയാകും. അപർണ ബാബു ദീപ പ്രകാശനം നിർവഹിക്കും.