ചേർത്തല: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയനിലെ കണിച്ചുകുളങ്ങര വടക്ക് 654-ാം നമ്പർ ശാഖയിലെ ഗുരുമന്ദിരത്തിലെ കാണിക്ക വഞ്ചി മോഷ്ടിച്ചു. 14ന് രാത്രിയാണ് മോഷണം നടന്നത്. ഒരു വർഷം മുമ്പും ഇവിടെ കാണിക്കവഞ്ചി മോഷണം പോയിരുന്നു. അർത്തുങ്കൽ പൊലീസിൽ പരാതി നൽകി. മോഷ്ടാക്കളെ പിടികൂടണമെന്ന് ശാഖാ യോഗം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് രവീന്ദ്രൻ താഴ്ചയിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എൻ. അശോകൻ,വൈസ് പ്രസിഡന്റ് പി.ഭാസ്ക്കരൻ, ശാഖ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ തങ്കമണി ഗൗതമൻ, എ.കെ.ഷിബു എന്നിവർ സംസാരിച്ചു.