
ചെന്നിത്തല: വേനൽ മഴയിലും മടവീഴ്ചയിലും കൃഷിനാശം സംഭവിച്ച ചെന്നിത്തലയിലെ പാടശേഖരങ്ങൾ കൃഷിമന്ത്രി പി.പ്രസാദിന്റെ നിർദ്ദേശപ്രകാരം കൃഷിവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ സന്ദർശിച്ചു.
കൃഷി വകുപ്പ് ഡയറക്ടർ ടി.വി സുഭാഷ്, അഡീഷണൽ ഡയറക്ടർ സാബിർഹുസൈൻ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വിനോദ് മോഹൻ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എ.അരുൺകുമാർ, സ്റ്റേറ്റ് അഗ്രി.എൻജിനിയർ ബാബു, അഡീഷണൽ ഡയറക്ടർ ശ്രീലേഖ, ജില്ലാകൃഷി ഓഫീസർ രജിത, എ.ഡി.രശ്മി, ചെന്നിത്തല കൃഷി ഓഫീസർ അദ്രിക, സംയുക്ത പാടശേഖരസമിതി പ്രസിഡന്റ് ജി. ഹരികുമാർ, സെക്രട്ടറി സാം ചെറിയാൻ, കൺവീനർ ഗോപൻ ചെന്നിത്തല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ്, വൈസ് പ്രസിഡന്റ് സുകുമാരി ടി, ഉമാ താരാനാഥ്, ബിന്ദു പ്രദീപ്, രവികുമാർ എന്നിവരടങ്ങിയ സംഘമാണ് സന്ദർശനം നടത്തിയത്.