photo

ചേർത്തല: ക്ഷേത്ര ദർശനത്തിന് പോവുകയായിരുന്ന സൈക്കിൾ യാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് 17-ാം വാർഡിൽ ബിജുഭവനത്തിൽ ടി.ജി.കരുണാകരൻ (84)ആണ് മരിച്ചത്. 15ന് രാവിലെ 7.40ന് കൂ​റ്റുവേലി ജംഗ്ഷനിലാണ് അപകടം.തലയ്ക്ക് പരിക്കേറ്റ കരുണാകരനെ ചേർത്തല താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശി​പ്പി​ച്ചെങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ:സുഭദ്റാമ്മ.മക്കൾ:കെ.ബിനു,ബി.കെ.ബിജു.മരുമക്കൾ: ബിന്ദു ബിനു (നഴ്‌സ്, പ്രാഥമിക ആരോഗ്യകേന്ദ്രം,പുന്നപ്ര),സഞ്ജു ബിജു(ഫർമസിസ്​റ്റ്, ഗവ.ആയുർവേദ ഡിസ്‌പെൻസറി, മണ്ണഞ്ചേരി).