ഹരിപ്പാട്: നിയന്ത്രണം തെറ്റിയ പെട്ടി ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞു. ദേശീയപാതയിൽ ഡാണാപ്പടി പാലത്തിന് കിഴക്കുവശം ശനിയാഴ്ച രാത്രി ഒമ്പതിനായിരുന്നു അപകടം. നാരകത്തറയിൽ നിന്ന് ഹരിപ്പാട്ടേക്ക് പലചരക്ക് സാധനങ്ങളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയാണ് മറിഞ്ഞത്. ഡ്രൈവറെ പരിക്കുകളോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.