ആലപ്പുഴ: പാലക്കാട് തീവ്രവാദികളാൽ കൊലചെയ്യപ്പെട്ട ശ്രീനിവാസ് കൃഷ്ണയുടെ മരണത്തിൽ പ്രതിഷേധിച്ച് സംഘ പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ പ്രതിഷേധ പ്രകടനം നടത്തി. മുല്ലയ്ക്കലിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി സമാപിച്ചു. ബി.ജെ.പി. കൗൺസിലർ മനു ഉപേന്ദ്രൻ, മണ്ഡലം പ്രസിഡന്റുമാരായ കണ്ണൻ തിരുവമ്പാടി, സജി.പി.ദാസ്, കർഷകമോർച്ച ജില്ലാ സെക്രട്ടറി പി.കണ്ണൻ, ഡി.ജി.സാരഥി, കെ.എച്ച്.രാജീവ്, ആർ.എസ്.എസ് താലൂക്ക് ഭാരവാഹികളായ സുദർശനൻ, പ്രദീപ്, ഹിന്ദു ഐക്യവേദി ഭാരവാഹികളായ കെ.എം.ബാബു, ആർ.സജി, ബി.എം.എസ് നേതാവ് പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.