
ബാംഗ്ലൂരിൽ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ ഹ്രസ്വ ചിത്ര വിഭാഗത്തിൽ നാല് അന്തർദ്ദേശീയ അവാർഡുകൾ നേടിയ ദി ബെറ്റ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ഷിജു നമ്പിയത്തിനെ എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ആദരിക്കുന്നു. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് മെബർ പി.വി.സാനു, താലൂക്ക് യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി രൺജിത്ത്, 298-ാം നമ്പർ ശാഖായോഗം പ്രസിഡന്റ് ഡി.ശാന്തപ്പൻ, സെക്രട്ടറി സി.എൻ.മണിയപ്പൻ, യൂണിയൻ മനേജിംഗ് കമ്മറ്റി അംഗം കെ.പി.രാജീവ് എന്നിവർ സമീപം. ചടങ്ങിൽ ശാഖായോഗം മനേജിംഗ് കമ്മറ്റി അംഗങ്ങൾ, കുടുംബ യൂണിറ്റ് അംഗങ്ങളും, കുടുംബാഗംഗങ്ങളും പങ്കെടുത്തു.