counciling

മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിൽ 18 വയസുകഴിഞ്ഞ യുവതികൾക്കും 21 വയസുകഴിഞ്ഞ യുവാക്കൾക്കുമായി മൂന്നാമത് വിവാഹപൂർവ്വ കൗൺസിലിംഗ് നടന്നു. വിവാഹപൂർവ്വ കൗൺസിലിംഗ് സമ്മേളന ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ നിർവഹിച്ചു. യൂണിയൻ ചെയർമാൻ ഡോ.എം.പി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ ജയലാൽ എസ്.പടീത്തറ സ്വാഗതവും യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ ഹരി പാലമൂട്ടിൽ, നുന്നു പ്രകാശ്, ഹരിലാൽ ഉളുന്തി, ദയകുമാർ ചെന്നിത്തല, വനിതാസംഘം ചെയർപേഴ്സൺ ശശികല രഘുനാഥ്, വൈസ്ചെയർപേഴ്സൺ സുജാത നുന്നുപ്രകാശ്, കൺവീനർ പുഷ്പ ശശികുമാർ, ലേഖാ വിജയകുമാർ, പ്രവദ രാജപ്പൻ, അനിത സദാനന്ദൻ, അജി മുരളി, ചന്ദ്രിക റെജി, യൂത്ത്മൂവ്മെന്റ് ചെയർമാൻ ആർ.രാജീവ്‌, വൈസ്ചെയർമാൻ കിരൺ, കൺവീനർ അരുൺ കുമാർ, കുമാരിസംഘം ചെയർപേഴ്സൺ ദേവിക സൂരജ്, കൺവീനർ ഗോപിക, പെൻഷനേഴ്സ് ഫോറം കൺവീനർ സുകു കാരാഞ്ചേരിൽ എന്നിവർ സംസാരിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന വിവാഹപൂർവ കൗൺസിലിംഗിൽ പ്രമുഖ പ്രഭാഷകരും ആരോഗ്യ രംഗത്തെ വിദഗ്ദരും മനഃശാസ്ത്രജ്ഞരും ക്ലാസുകൾ നയിച്ചു.