youth-movement

മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ ഇരമത്തൂർ 658-ാം നമ്പർ ശാഖായോഗത്തിൽ യൂത്ത് മൂവ്മെന്റ് യൂണിറ്റ് രൂപീകരിച്ചു. രൂപീകരണ യോഗം യൂണിയൻ ചെയർമാൻ ഡോ.എം.പി വിജയകുമാർ ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് ദിലീപ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗവും യൂണിയൻ പ്രവർത്തകസംഗമം ചീഫ് കോ-ഓർഡിനേറ്ററുമായ ദയകുമാർ ചെന്നിത്തല സംഘടനാസന്ദേശം നൽകി. യൂത്ത് മൂവ്മെന്റ് ഭാരവാഹികളായി സുജിത്ത് സുരേന്ദ്രൻ (പ്രസിഡന്റ്), മനീഷ് മോഹനൻ (വൈസ് പ്രസിഡന്റ്), മണികണ്ഠൻ(സെക്രട്ടറി), അഭിജിത്ത് ബിജു(ജോ.സെക്രട്ടറി), അനിൽകുമാർ(യൂണിയൻ കമ്മിറ്റിഅംഗം), സരിൻ സന്തോഷ്, ശ്രീനാഥ്, മുകിൽ.എം, അശ്വിൻ, ആശിഷ് (കമ്മിറ്റിയംഗങ്ങൾ) എന്നിവരെ യോഗം തിരഞ്ഞെടുത്തു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം നുന്നു പ്രകാശ്,
വനിതാസംഘം യൂണിയൻ കൺവീനർ പുഷ്പാ ശശികുമാർ, ശാഖായോഗം കമ്മിറ്റിയംഗങ്ങളായ മോഹനൻ പൂവക്കാട്ട്, രമണൻ, അനിൽകുമാർ മനയ്ക്കാശേരിൽ, രാജേന്ദ്രൻ ഭസ്മക്കാട്ട് എന്നിവർ സംസാരിച്ചു. മേയ് രണ്ടിന് നടക്കുന്ന മാന്നാർ യൂണിയൻ പ്രവർത്തക സംഗമവും 28 നു നടക്കുന്ന ജില്ലാ യുവജ്വാലയും വിജയിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. ശാഖായോഗം സെക്രട്ടറി അനിൽകുമാർ മനയശേരിൽ സ്വാഗതവും യൂത്ത് മൂവ്മെന്റ് യൂണിറ്റ് പ്രസിഡന്റ് സുജിത്ത് സുരേന്ദ്രൻ നന്ദിയും പറഞ്ഞു.