ആലപ്പുഴ: യേശുവിന്റെ ഉയിർപ്പുതിരുന്നാൾ ജില്ലയിലെ വിവിധ ദേവാലയങ്ങളിൽ ശനിയാഴ്ച അർദ്ധരാത്രി മുതൽ ഇന്നലെ പുലർച്ചവരെ പ്രത്യേകശുശ്രൂഷകളും പ്രാർഥനകളോടെയും ആചരിച്ചു. ദേവാലയങ്ങൾ തുറന്നതിനുശേഷമെത്തിയ ആദ്യ ഈസ്റ്റർ ആഘോഷത്തിന് വിശ്വാസികളുടെ വൻതിരക്കാണ് അനുഭവപ്പെട്ടത്. വിശുദ്ധവാരാചരണത്തിന്റെ സമാനപമായ ഉയിർപ്പ് തിരുനാളിന് ഏകീകൃത കുർബാനക്രമം അർപ്പിക്കുന്നരീതിയാണ് പള്ളികളിൽ നടന്നത്. തീർത്ഥാടനകേന്ദ്രമായ പൂങ്കാവ്, തങ്കി, ചമ്പക്കുളം, പുളിങ്കുന്ന്, പള്ളിപ്പുറം, ചേർത്തല, മൗണ്ട് കാർമൽ കത്തീഡ്രൽ തുടങ്ങി വിവിധ ദേവാലയങ്ങളിൽ തിരുനാൾ കെങ്കേമമായി ആഘോഷിച്ചു.