
അമ്പലപ്പുഴ: കേരള പ്രവാസി സംഘം നീർക്കുന്നം മേഖല സമ്മേളനം സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം ടി. കെ. പി സെലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. നീർക്കുന്നം എൻ. എസ്. എസ് ഹാളിൽ ചേർന്ന സമ്മേളനത്തിൽ മേഖല പ്രസിഡന്റ് എ. റഷീദ് അദ്ധ്യക്ഷനായി. സംഘം ഏരിയ പ്രസിഡന്റ് ബി. ശ്രീകുമാർ, സെക്രട്ടറി ഇല്ലിച്ചിറ അജയകുമാർ, ഏരിയ വൈസ് പ്രസിഡൻ്റ് പി .ഉമ്മർ, എ. നൗഷാദ് എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി മധു സി പിള്ള സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: എ. റഷീദ് (പ്രസിഡൻ്റ്), ഷെറഫുദ്ദീൻ (വൈസ് പ്രസിഡൻറ്), മധു സി പിള്ള (സെക്രട്ടറി), അഷ്റഫ് കൊല്ലവന (ജോയിന്റ് സെക്രട്ടറി), എ. നൗഷാദ് (ട്രഷറർ).