
പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം 5296ാം നമ്പർ അരൂക്കുറ്റി നദ് വത്ത് നഗർ ശാഖയുടെ വാർഷിക പൊതുയോഗം നടന്നു. ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡ് അംഗം ബെെജു അറുകുഴി അദ്ധ്യക്ഷനായി. മുൻ യൂണിയൻ കൗൺസിലർ പി.വിനോദ് ആമുഖ പ്രസംഗം നടത്തി. ശാഖാ പ്രസിഡന്റ് വിനോദ് സ്വാഗതം പറഞ്ഞു. സെക്രട്ടറി മുകുന്ദൻ കണക്കും വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. പി.വി.രതീഷ്, കെ.പി.നടരാജൻ, തങ്കമണി ജയൻ, ബിജു നാങ്ങനാട്ട്, രാജികാ മനോജ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പി.എം. അഭിലാഷ് ( പ്രസിഡന്റ്) കെ.പി.നാരാജൻ ( വെെസ് പ്രസിഡന്റ്) സുരേഷ് നാങ്ങനാട്ട് ( സെക്രട്ടറി ) മുകുന്ദൻ ആയിത്തറ (യൂണിയൻ കമ്മറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.