പൂച്ചാക്കൽ: പാണാവള്ളി എടപ്പങ്ങഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം തുടങ്ങി. 24 ന് ആറാട്ടോടു കൂടി സമാപിക്കും. ഇന്ന് രാവിലെ 8 ന് പന്തീരടി പൂജ, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 8 ന് സംഗീത കച്ചേരി തുടർന്ന് വിളക്ക്. നാളെ രാത്രി 8 ന് വയലിൻ കച്ചേരി . 20 ന് രാവിലെ 8.30 ന് സോപാന സംഗീതം,മേജർ സെറ്റ് പഞ്ചവാദ്യം തുടർന്ന് ചെണ്ടമേളം, പഞ്ചാരിമേളം ഡബിൾ തായമ്പക,രാത്രി 10.30 ന് ഗാനമേള. 21 ന് രാത്രി 7.30 ന് ഭജനാമൃതലഹരി. 22 ന് ഉച്ചക്ക് 1.30 ന് ഉത്സവബലി ദർശനം. രാത്രി 7 ന് ദീപാരാധന, വെടിക്കെട്ട് 7.30 ന് ഓട്ടൻതുള്ളൽ തുടർന്ന് ഗാനതരംഗിണി . 23 ന് രാവിലെ 8.30 ന് സോപാന സംഗീതം. രാത്രി 9 ന് ഗായത്രി വീണ. 24 ന് ആറാട്ടുത്സവം. രാവിലെ 8 ന് എതിരേൽപ്പ് തുടർന്ന് നാടൻ പാട്ട് .