മാവേലിക്കര: കഥകളി ആസ്വാദക സംഘം കഥകളി പരിചയ പഠനക്കളരി നടത്തുന്നു. 24ന് വൈകിട്ട് 3ന് ഗവ.ടി.ടി.ഐയിൽ വച്ച് താലൂക്കിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായാണ് കഥകളി പരിചയ പഠനക്കളരി നടത്തുന്നത്. ബകവധം കഥയിലെ അപൂർവമായി അരങ്ങിൽ അവതരിപ്പിക്കുന്ന ഭീമൻ-ലളിത രംഗമാണ് അവതരിപ്പിക്കുന്നത്. കലാമണ്ഡലം സുരേന്ദ്രൻ, കലാമണ്ഡലം ആര്യജിത്ത്, ഡോ.കെ.നിഷികാന്ത് എന്നിവരാണ് ക്ലാസുകൾ എടുക്കുന്നത്. നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. കഥകളി ആസ്വാദക സംഘം പ്രസിഡന്റ് ജെ.ഗോപകുമാർ അദ്ധ്യക്ഷനാവും. ഡി.ഇ.ഒ പി.സുജാത സംസാരിക്കും. സെക്രട്ടറി പ്രൊഫ.ആർ.ആർ.സി.വർമ്മ സ്വാഗതവും ഡോ.സെക്രട്ടറി കെ.ഗോപിനാഥ് നന്ദിയും പറയും. 5.30 മുതൽ ബകവധം കഥകളി അവതരിപ്പിക്കും.