
മാന്നാർ: കുട്ടമ്പേരൂർ കൊറ്റാർകാവ് ദേവീക്ഷേത്രത്തിൽ ചെറുവള്ളേത്തു മഠത്തിൽ സോമശേഖരൻ നായരുടെ സപ്തതി ഉപഹാരമായി നിർമ്മിച്ച അലങ്കാര ഗോപുരം ദേവിയ്ക്ക് സമർപ്പിച്ചു. സമർപ്പണം ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ നിർവ്വഹിച്ചു. ഭൗതികവും ആത്മീയവുമായ പുരോഗതികളെ സമന്വയിപ്പിച്ച് മുന്നോട്ട് പോകുന്നതാണ് സനാതന ധർമ്മമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. 830ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് എം.ജി. ദേവകുമാർ അദ്ധ്യക്ഷത വഹിച്ചു. വിവേകാനന്ദ പഠന കേന്ദ്രം ചെയർമാൻ മഞ്ചേരി കെ.ആർ ഭാസ്‌കരപിള്ള മുഖ്യ പ്രഭാഷണം നടത്തി. സോമശേഖരൻ നായർ, മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം ബി.കെ.പ്രസാദ് , ഗ്രാമപഞ്ചായത്തംഗം വി.ആർ ശിവപ്രസാദ്, രമേശ് പി.പണിക്കർ എന്നിവർ സംസാരിച്ചു.