
മാന്നാർ: കേരളയൂണിവേഴ്സിറ്റിയുടെ നിയന്ത്രണത്തിലുള്ള മാന്നാർ യു.ഐ.ടിയിൽ 'ലാസ്യം 2022' കോളേജ്ദിനാഘോഷം നടത്തി. പ്രശസ്ത കവിയും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ ഒ.എസ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ആർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനവും മത്സര വിജയികൾക്കുള്ള സമ്മാന ദാനവും സിനിമതാരം രശ്മി അനിൽ നിർവഹിച്ചു. യു.ഐ.ടി കോളേജ് പ്രിൻസിപ്പൽ ഡോ.വി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റുഡന്റസ് കൗൺസിൽ ചെയർമാൻ അനന്ദു ഉത്തമൻ സ്വാഗതവും ആർട്സ് ക്ലബ് സെക്രട്ടറി ബി.സ്നേഹ നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.