മാവേലിക്കര : ഇറവങ്കര അജന്തയിൽ ആർ.രാധാകുമാർ (50) നിര്യാതനായി. കോഴിക്കോട് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറും ഗ്രാമവികസന വകുപ്പിൽ ഡപ്യൂട്ടി ഡവലപ്മെന്റ് കമ്മീഷണറുമായിരുന്നു. സംസ്ക്കാരം നാളെ ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ. പിതാവ്: പരേതനായ കെ.ജി.രാധാകൃഷ്ണൻ (റിട്ട.ഡപ്യൂട്ടി കളക്ടർ).മാതാവ്: എം.കമലമ്മ (റിട്ട.സീനിയർ സൂപ്രണ്ട്, വൈദ്യുതി ബോർഡ്). സഹോദരി: ആർ.രാധികാദേവി (റവന്യൂ ഇൻസ്പക്ടർ, കെ.റെയിൽ സ്പെഷ്യൽ തഹസിൽദാർ ഓഫീസ്, പരപ്പനങ്ങാടി). സഹോദരീ ഭർത്താവ്: കെ.ജ്യോതിഷ്കുമാർ (ഡിവിഷണൽ എൻജിനീയർ, ബി.എസ്.എൻ.എൽ, എറണാകുളം.)