sivaraman
സി.എൻ. ശിവരാമൻ

ഹരിപ്പാട്: ദീർഘകാലം ദേവസ്വം ബോർഡ് ആനകളുടെ പാപ്പാനായിരുന്ന കോഴഞ്ചേരി പുന്നക്കാട് ചാണത്രയിൽ സി.എൻ. ശിവരാമൻ (72) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ശ്രീദേവി, ശ്രീനാഥ്. സഞ്ചയനം 27ന് രാവിലെ 8ന്.

അഷ്ടാംഗഹൃദയം, മാതംഗലീല എന്നീ ഗ്രന്ഥങ്ങളെക്കുറിച്ച് നല്ല അറിവുണ്ടായിരുന്ന ശിവരാമൻ നല്ലൊരു ആനചികിത്സകനും 27 വർഷത്തോളം ദേവസ്വം ബോർഡ് ആനകളുടെ പാപ്പാനുമായിരുന്നു. ഇതിൽ കൂടുതൽ കാലവും മലയാലപ്പുഴ രാജൻ ആനയുടെ പ്രധാന ചട്ടക്കാരനായിരുന്നു. റിട്ടയർമെന്റിന് ശേഷം കരുനാഗപ്പള്ളി പനയന്നാർകാവ് ദേവസ്വത്തിന്റെ കാളിദാസൻ ആനയുടെ പ്രധാന പാപ്പാനായി സേവനമനുഷ്ഠിക്കുകയായിരുന്നു. ഗുരുവായൂർ ദേവസ്വത്തിന്റെ ആന പാപ്പാന്മാർക്ക് ക്ലാസുകളെടുക്കാനും സമയം കണ്ടെത്തിയിരുന്ന ശിവരാമൻ നല്ലൊരു പ്രകൃതി സ്നേഹി കൂടിയായിരുന്നു.