ആലപ്പുഴ: കുട്ടനാട്ടിലെ നെൽകർഷകരുടെ രൂക്ഷമായ പ്രതിസന്ധി കണക്കിലെടുത്ത് ചുമട്ടുകൂലിയിൽ പത്ത് രൂപ കുറവ് വരുത്തിയ കുന്നങ്കരിയിലെ കർഷകത്തൊഴിലാളികളെ കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് അനുമോദിച്ചു. കർഷകരും തൊഴിലാളികളും അന്യോന്യം മനസിലാക്കണമെന്നുള്ളതിന് ഉദാത്തമായ ഉദാഹരണമാണ് തൊഴിലാളികൾ കാണിച്ചിരിക്കുന്നത് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.