ചേർത്തല: കോക്കമംഗലം മാർത്തോമാ ശ്ലീഹായുടെ തീർത്ഥാടന ദേവാലയത്തിൽ പുതുഞായർ ദർശന തിരുനാളിന് തുടക്കമായി. 24 വരെയാണ് തിരുനാൾ. മേയ് ഒന്നിന് എട്ടാമിടം.

തിരുനാൾദിനമായ 24ന് രാവിലെ 6ന് കുർബാന. കാർമ്മികൻ ഫാ.ആന്റണി ഇരവിമംഗലം. 8.30ന് കുർബാന. കാർമ്മികൻ ഫാ. റെയ്സൺ കരിയിൽ എം.സി.ബി.എസ് (മഹാരാഷ്ട്ര മിഷൻ), രാവിലെ 10ന് കുർബാന. കാർമ്മികൻ ഫാ.ജോസി വടക്കേ ആക്കയിൽ സിഎംഐ (അസി.വികാരി സെന്റ് സെബാസ്റ്റിയൻസ് ചർച്ച്, കൊട്ടാരപ്പള്ളി). വൈകിട്ട് 5.ന് ആഘോഷമായ തിരുനാൾ കുർബാന. മുഖ്യകാർമ്മികൻ ഫാ.ജിമ്മിച്ചൻ കക്കാട്ടുചിറ. (വികാരി, സെന്റ് പീറ്റർ ആൻഡ് പോൾ ചർച്ച്, തായിക്കാട്ടുകര), സഹകാർമ്മികൻ ഫാ. ജോസഫ് തലോടി. വചനസന്ദേശം ഫാ. ജോർജ് (സണ്ണി) കളപ്പുരയ്ക്കൽ. (വികാരി, സെന്റ് അഗസ്റ്റിൻ ചർച്ച്, പാണാവള്ളി). തുടർന്ന് പ്രദക്ഷിണം.

മേയ് ഒന്നിന് എട്ടാമിടം. രാവിലെ 6.30ന് കുർബാന, പ്രദക്ഷിണം, കൊടിയിറക്ക്. വിശുദ്ധ ഗീവർഗീസിന്റെ തിരുനാളും അന്നേദിവസം ആചരിക്കും.