
ചാരുംമൂട് : കെ.പി റോഡിൽ നൂറനാട് ലെപ്രസി സാനിട്ടോറിയത്തിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചക്ക് 12ഓടെയായിരുന്നു അപകടം. കായംകുളം ഭാഗത്തും നിന്നും നൂറനാട് ഭാഗത്തേക്ക് വന്ന കാറാണ് ബസുമായി കൂട്ടി ഇടിച്ച് തകർന്നത്. അപകടത്തിൽ കാർ ഓടിച്ചിരുന്ന നൂറനാട് ജെ.കെ ട്രേഡേഴ്സ് ഉടമയായ രാമനാഥന് കൈക്ക് സാരമായി പരിക്കേറ്റു. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ്‌യാത്രക്കാരായ അടൂർ കണ്ണംകോട് കൊച്ചുകുരിക്കേത്ത് രമണി (58) സുമ (39) മനു (33) നന്ദിനി (49) അനിത (40) എന്നിവർക്കും വള്ളികുന്നം കാഞ്ഞിപ്പുഴ അമ്പാടിയിൽ ഇന്ദിര (56)സൗമ്യ (30) പള്ളിക്കൽ ഇടയിലെ വീട് സിന്ധു (49) തുടങ്ങിയർക്കാണ് പരിക്കേറ്റത്. ഇവർ നൂറനാട്, കറ്റാനം ആശുപത്രികളിൽ ചികിത്സതേടി. അടൂർ, കായംകുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്