ഹരിപ്പാട്: അറിയാനും അടുക്കാനും അവസരമൊരുക്കി ഇഫ്താർ സംഗമം.ജമാഅത്തെ ഇസ്ലാമ ഹരിപ്പാട് ഏരിയയുടെ ആഭിമുഖ്യത്തിൽ കുമാരപുരം ഹുദാ ട്രസ്റ്റ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ഇഫ്ത്താർ സംoഗമത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള 300 ലേറെ പേർ പങ്കെടുത്തു. സംഗമം രമേശ് ചെന്നിത്തല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ആത്മീയവും ഭൗതികവുമായുള്ള ശുദ്ധീകരണം വ്യക്തികൾ ഏറ്റെടുക്കുമ്പോൾ സമൂഹവും സംശുദ്ധമാകുമെന്ന് അദ്ദേഹം പറഞ്ഞു.ജമാഅത്തെ ഇസ്ലാമി ഹരിപ്പാട് ഏരിയാ പ്രസിഡന്റ് അബ്ദുൽ റസാഖ് പാനൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സമിതി അംഗം വൈ. ഇർഷാദ് റമദാൻ സന്ദേശം നൽകി. നഗരസഭ ചെയർമാൻ കെ.എം.രാജു, വൈസ് ചെയർപേഴ്സൺ ശ്രീജകുമാരി, കെ.പി.സി.സി നിർവാഹകസമിതി അംഗം അഡ്വ.എം.ലിജു, എസ്.എൻ.ഡി.പി യൂണിയൻ കാർത്തികപ്പള്ളി താലൂക്ക് പ്രസിഡന്റ് കെ.അശോക പണിക്കർ, ശാന്തിഗിരി ആശ്രമം ഹരിപ്പാട് ചാപ്റ്റർ ചെയർമാൻ അഡ്വ.രാജാമണി, കുമാരപുരം പഞ്ചായത്ത് പ്രസിഡന്റ് സുമി സുരേഷ്, വൈസ് പ്രസിഡന്റ് യു.പ്രദീപ്, മുഞ്ഞിനാട്ട് രാമചന്ദ്രൻ അഡ്വ.സജി തമ്പാൻ,പി.സി.ഉദയകുമാർ, ഡോ.ഹമീദ് ഷാലി, സുരേഷ് മണ്ണാറശാല, ഡോ.ഒ.ബഷീർ എന്നിവർ സംസാരിച്ചു.റിട്ട. മജിസ്ട്രേറ്റ് എം.താഹ സമാപനം നടത്തി. ഇഫ്താർ സംഗമം കൺവീനർ കെ.എ.സമീർ സ്വാഗതവും ജമാഅത്തെ ഇസ് ലാമി ഏരിയാ പ്രസിഡന്റ് അൻസാരി ഹരിപ്പാട് നന്ദിയും പറഞ്ഞു.