
ഹരിപ്പാട് : വീയപുരം സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തിലെ കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എ. ശോഭ ഉദ്ഘാടനം ചെയ്തു .വീയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രൻ ഫാം സൂപ്രണ്ട് എസ്. ബിന്ദുവിന് കറ്റകൈമാറി . ഫാം കൗൺസിൽ അംഗം രഘു, സുമേഷ്, ലത, വിജയരാഘവൻ, സജി, കൃഷ്ണമ്മ എന്നിവർ പങ്കെടുത്തു.