മാവേലിക്കര: കല്ലുമല സി.എം.എസ് എൽ.പി സ്കൂളിന്റെ 164മത് വാർഷികവും യാത്രയയപ്പ് സമ്മേളനവും എം.എസ് അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റവ.വിജു വർക്കി ജോർജ്ജ് അദ്ധ്യക്ഷനായി. റവ.സുമോദ് സി.ചെറിയാൻ അനുഗ്രഹ പ്രഭാഷണം നടത്തി. സ്റ്റൈഫി.പി.ഷാജി റിപ്പോർട്ട് അവതരിപ്പിച്ചു. ഷീബാ സതീഷ് വിരമിക്കുന്ന അദ്ധ്യാപിക സാലമ്മ ടീച്ചറിനെ ആദരിച്ചു. 2022-23 വർഷത്തേക്കുള്ള കലണ്ടർ പ്രകാശനം അയ്യപ്പൻ പിള്ള നിർവ്വഹിച്ചു. സിന്ധു ബിനു, ജേക്കബ് ചാണ്ടി, ഡോ.ദയാൽ കുമാർ, റോയി കുര്യൻ, കെ.കെ സുധാകരൻ, നിഖിൽ റോയി എന്നിവർ സംസാരിച്ചു. ബീനാമ്മ ജോൺ സ്വാഗതവും ഐശ്വര്യ സി.ലാൽ നന്ദിയും പറഞ്ഞു.