
അമ്പലപ്പുഴ: ടോറസ് തട്ടി തകഴി റെയിൽവെ ലെവൽ ക്രോസ് തകരാറിലായി. ഇന്നലെ വൈകിട്ട് 6.50 ഓടെ അമ്പലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് റെയിൽവെ ക്രോസിന്റെ കിഴക്കുഭാഗത്തെ ബാറിൽ തട്ടുകയായിരുന്നു. ഇടിച്ച ടോറസ് നിർത്താതെ പോയി. ഇതേ തുടർന്ന് ഇരു ഭാഗത്തും വലിയ ഗതാഗതക്കുരുക്ക് ഉണ്ടായി. കെ.എസ്.ആർ.ടി.സി ഉൾപ്പടെ യു ള്ള വാഹനങ്ങൾ ഇടറോഡിലൂടെ കടത്തിവിട്ട് അമ്പലപ്പുഴ പൊലീസ് ഗതാഗതം നിയന്ത്രിച്ചു. 7. 40 ഓടെ ഗേറ്റിന്റെ തകരാർ പരിഹരിച്ച് ഗതാഗതം പൂർവസ്ഥിതിയിലാക്കി.