ചേർത്തല: ശാവേശേരി മഹാവിഷ്ണു ക്ഷേത്രത്തിലെ അഷ്ടമംഗല പ്രശ്ന പരിഹാര ക്രിയകളും ലക്ഷാർച്ചനയും ഇന്നു മുതൽ 24 വരെ നടക്കും. ജയതുളസീധരൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങ്. ഇന്ന് വൈകിട്ട് 5ന് അഘോരഹോമം,മഹാസുദർശനഹോമം,വിഷ്ണു സഹസ്രനാമജപം. 20ന് രാവിലെ പതിവ് ക്ഷേത്ര ചടങ്ങുകൾ,വൈകിട്ട് 5ന് സുദർശന ഹോമം,അപമാർജ്ജന, കലശപൂജ,ലളിതാ സഹസ്രനാമജപം. 21ന് വൈകിട്ട് 4ന് പ്രതിമാശുദ്ധകലശാഭിഷേകങ്ങൾ,സംമ്പാദ സ്പർശം,ദ്വാദശനാമപൂജ,സായൂജ്യപൂജ ,വൈകിട്ട് 6ന് ജയതുളസീധരൻ തന്ത്രിയെ പൂർണകുംഭം നൽകി സ്വീകരിക്കും,7.30ന് യജ്ഞശാലയിൽ അഡ്വ.കെ. പ്രേംകുമാർ,കാർത്തിക ദീപപ്രകാശനം നടത്തും,എ.ആർ. അമൽരാജ് നിറപറ സമർപ്പണവും അശോകൻ സ്വയംപ്രഭാമന്ദിരം പൂജാദ്രവ്യ സമർപ്പണവും നടത്തും.22ന് രാവിലെ 5.30ന് ലക്ഷാർച്ചന കലശപൂജ,6.30 മുതൽ 9 വരേയും 10 മുതൽ 12 വരേയും അർച്ചന.23ന് രാവിലെ 5.30ന് ലക്ഷാർച്ചനകലശപൂജ,തുടർന്ന അർച്ചന തുടർച്ച.24ന് ഉച്ചയ്ക്ക് 12 ന് അർച്ചന അവസാനിക്കും. തുടർന്ന് അർച്ചനാകുംഭം ശ്രീലകത്തേയ്ക്ക് എഴുന്നള്ളിച്ച് ഭഗവാന് അഭിഷേകം ചെയ്ത് വിശേഷാൽ പൂജയും മംഗളാരതി, ആചാര്യ ദക്ഷിണ,പ്രസാദ വിതരണം.