ഹരിപ്പാട്: സാംബവ മഹാ സഭ ചേപ്പാട് ശാഖ വാർഷിക സമ്മേളനം കാർത്തികപ്പള്ളി യൂണിയൻ സെക്രട്ടറി സുഭാഷ് ചന്ദ്രൻ. ബി.എസ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ആനന്ദൻ ചേപ്പാടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.സി. ആർ. തമ്പി മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടർ ബോർഡ് അംഗം വിജയൻ കളരിക്കൽ സംഘടനാ വിശദികരണം നടത്തി.ജെ. ഷാജി, മനോജ് എം.കെ, ചന്ദ്രൻ , ചിത്രകല എൽ , അപർണ്ണ കൃഷ്ണൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ആനന്ദൻ (പ്രസിഡന്റ്) ജെ. ഷാജി (സെക്രട്ടറി), മഹേശ്വരൻ. കെ (ട്രഷറർ), മനോജ്.എം.കെ(വൈസ് പ്രസിഡന്റ്), രാജേഷ്.ആർ, (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.