ചേർത്തല:കടക്കരപ്പള്ളി അഴിത്തോട്ടുങ്കൽ കോനാട്ടുശേരി കാവ് സർപ്പ ദൈവ സങ്കേതത്തിലെ പ്രതിഷ്ഠാ വാർഷികവും സർപ്പംതുള്ളലും 19, 23,24 തീയതികളിലായി നടക്കും. ഇന്ന് രാവിലെ 6ന് ഗണപതിഹോമം,തുടർന്ന് കലശം,ആടിപൂജ,10ന് ദേവസ്വം ഓഫീസ് ഉദ്ഘാടനം എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം വി.എൻ.ബാബു നിർവഹിക്കും. കണ്ടമംഗലം ക്ഷേത്ര സമിതി പ്രസിഡന്റ് പി.ഡി.ഗഗാറിൻ മുഖ്യാതിഥിയാകും. എസ്.എൻ.ഡി.പി ശാഖ സെക്രട്ടറി പി.പി.നാരായണൻ, പഞ്ചായത്ത് അംഗം ബെൻസി ജോസ് എന്നിവർ സംസാരിക്കും.വൈകിട്ട് 7ന് ഭഗവതിസേവ.23 ന് രാവിലെ 10ന് ഭസ്മക്കളം,വൈകിട്ട് 7ന് പൊടിക്കളം. 24ന് രാവിലെ 10ന് പൂപ്പടക്കളം.