
മാന്നാർ: തൃക്കുരട്ടി മേമഠം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സപ്‌താഹത്തോടനുബന്ധിച്ച് ഇന്നലെ രുഗ്മിണീസ്വയംവര ഘോഷയാത്രയും ഭഗവാന് വാമനവതാരചാർത്തും നടന്നു. സപ്താഹം ഏഴാംദിനമായ നാളെ അവഭൃതസ്നാനഘോഷയാത്ര വിഷവർശേരിക്കര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നും ഭഗവാന്റെ തിടമ്പോടുകൂടി തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിലൂടെ മേമഠത്തിൽ എത്തിച്ചേരുന്നതാണ്. ഗജരാജ സാമ്രാട്ട് മൗട്ടത്ത് രാജേന്ദ്രൻ തിടമ്പ് എഴുന്നള്ളിക്കും. അവതാരചാർത്ത് ശ്രീഗുരുവായൂരപ്പ ദർശനത്തോടുകൂടി 23 ന് വിഷുമഹോത്സവം സമാപിക്കും.