ചേർത്തല:കടക്കരപ്പള്ളി വടക്ക് നുളയകാട് യക്ഷിയമ്മ ശ്രീ ഭദ്റാദേവി ക്ഷേത്രത്തിലെ തുള്ളൽ മഹോത്സവം 20 മുതൽ 23 വരെ നടക്കും. 20ന് രാവിലെ 6.30 ന് അഭിഷേകം, 7.30 ന് ഗണപതി ഹോമം, ഉച്ചയ്ക്ക് 2 ന് സർപ്പക്കളം .21 ന് രാവിലെ 9 ന് സർപ്പക്കളം 11 ന് ഘണ്ടാകർണ സ്വാമിക്ക് വടിയെഴുന്നള്ളിപ്പ്, വൈകിട്ട് 6ന് താലപ്പൊലി വരവ്, 7ന് സർപ്പ അരശുകളം സമാപനം. 22 ന് രാവിലെ 10 ന് ഗന്ധർവൻ പാട്ട്, രാത്രി 8ന് ഭദ്റാ ദേവിക്ക് കളമെഴുത്തും പാട്ടും. 23 ന് രാവിലെ 6.30 ന് അഭിഷേകം, 8.30 ന് ആദിത്യനമസ്കാരം താലം പൂജ,രാത്രി 12ന്
വടക്കു പുറത്ത് കുരുതി, കലം പൂജ എന്നിവ നടക്കും.