
മാവേലിക്കര: കുമാരി ഗൗരികൃഷ്ണ അവതരിപ്പിക്കുന്ന സഖാവ് കഥാപ്രസംഗം ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവ്വഹിച്ചു. മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ മന്ദിരത്തിൽ വെച്ച് നടന്ന പരിപാടിയിൽ മാവേലിക്കര നഗരസഭ ചെയർമാൻ കെ.വി ശ്രീകുമാർ ആദ്ധ്യക്ഷനായി. എം.എസ്. അരുൺകുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ്, കാഥികൻ ഹർഷ കുമാർ, ആർ.സജീവ്, മുൻ ദേവസം ബോർഡ് മെമ്പർ അഡ്വ.എസ്.രവി തുടങ്ങിയവർ സംസാരിച്ചു.