കുട്ടനാട്: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ആഞ്ജനേയോത്സവം നാലാം ദിനമായ ഇന്ന് പുലർച്ചെ 5ന് പള്ളിയുണർത്തൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, പുരാണപാരായണം, ദീപാരാധന, വിശേഷാൽ ഹനുമദ് പൂജകൾ രാമായണപാരായണം, ശ്രീബലി, പന്തിരടിപൂജ ഉത്സവബലി, പ്രദിക്ഷണം, പ്രസാദമൂട്ട് തുടങ്ങിയ ചടങ്ങുകൾ നടക്കും. സമാപന ദിവസമായ നാളെ പതിവ് സമർപ്പണങ്ങൾക്ക് പുറമെ രാവിലെ 10.30മുതൽ അഷ്ടാഭിഷേകവും ആയിരങ്ങൾ പങ്കെടുക്കുന്ന എഴുന്നള്ളത്തും നടക്കും. തുടർന്ന് മൂലക്ഷേത്ര ദർശനം നടത്തി ഹനുമാൻ സ്വാമി ചക്കുളത്തമ്മയെ ദർശനം നടത്തി പ്രദിക്ഷണം നടത്തി തിരിച്ച് എഴുന്നള്ളും. തുടർന്ന് സർവ്വൈശ്വര്യ മംഗളാരതിയും മഹാപ്രസാദമൂട്ടും അരങ്ങേറും.