photo

ചേർത്തല: ദേശീയ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ മുഹമ്മ എ.ബി.വിലാസം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി എം.ആർ.ആശംസ, പരിശീലകൻ വി.സവിനയൻ എന്നിവരെ സ്‌കൂൾ സ്​റ്റാഫും പി.ടി.എ യും ചേർന്ന് അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ.ടി. റെജി അദ്ധ്യക്ഷനായി. ഒളിമ്പ്യൻ കെ.ജെ.മനോജ്‌ലാൽ ഉപഹാരം സമ്മാനിച്ചു. സ്‌കൂൾ മാനേജർ ജെ.ജയലാൽ, കെ.എസ്.ലാലിച്ചൻ, പ്രിൻസിപ്പൽ പി.സജീവ്, പ്രധാനാദ്ധ്യാപിക വി.കെ.ഷക്കീല എന്നിവർ സംസാരിച്ചു.