1

കുട്ടനാട്: കൈനകരി പഞ്ചായത്തിൽ ഞങ്ങളും കൃഷയിലേക്ക് പദ്ധതിക്ക് തുടക്കം കുറിച്ചു. രണ്ടാം വാർഡിൽ നടന്ന പരിപാടി പ്രസിഡന്റ് എം.സി പ്രസാദ് ഉദ്ഘാടനം ചെയ്തു. വികസന കമ്മറ്റി ചെയർമാൻ കെ. എ.പ്രമോദ് അദ്ധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ എ.ഡി.ആന്റണി, കവിത സാബു, ലീനാമോൾ എന്നിവർ സംസാരിച്ചു . കൃഷി ഓഫീസർ സുചിത്ര സ്വാഗതവും എ.ഡി എസ് സെക്രട്ടറി സുമബാബു നന്ദിയും പറഞ്ഞു.