
ചേർത്തല: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര വടക്ക് 654-ാം നമ്പർ ശാഖാ ഗുരു മന്ദിരത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശാഖ യൂത്ത്മൂവ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ടി.കെ.അനിലാൽ, സെക്രട്ടറി ഷിബു പുതുക്കാട്, ശാഖ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് ബിനു പുതിയായിവെളി, അരുൺ രവീന്ദ്രൻ, സുമേഷ് ചെറുവാരണം തുടങ്ങിയവർ നേതൃത്വം നൽകി.