ചേർത്തല: സൈക്കിൾ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ശനിയാഴ്ച വൈകിട്ട് 7.30 ന് പള്ളിപ്പുറം എൻജിനീയറിംഗ് കോളേജിന് സമീപത്ത് നടന്ന അപകടത്തിൽ ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 7-ാംവാർഡ് പെരുമാശേരിയിൽ വാസവന്റെ മകൻ അമൽ ശങ്കർ (26) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അകത്തൂട്ട് അമർജ്യോതി (24)നും പരിക്കേറ്റു. സൈക്കിൾ യാത്രക്കാരനെ കണ്ട് പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോൾ ബൈക്ക് തെന്നി മറിഞ്ഞ് ഇരുവരും റോഡിൽ വീഴുകയായിരുന്നു. ഗുരുതമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമൽ തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത്. എറണാകുളത്ത് കൺസ്ട്രക്ഷൻ മേഖലയിൽ സൂപ്പർവൈസറാണ്. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. മാതാവ്: അംബി. സഹോദരി: അശ്വതി.