ആലപ്പുഴ: കലവൂർ ഗവ. ഹൈസ്ക്കൂളിലെ 1994 ബാച്ചിലെ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ കാൻസർ രോഗികൾക്ക് കേശദാനം നടത്തുന്നു. 24ന് രാവിലെ 9ന് എസ്.എൻ.ഡി.പി യോഗം കലവൂർ 769-ാം നമ്പർ ശാഖയിൽ നടക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്യും. കൂട്ടായ്മ സമിതി ചെയർമാൻ സുനിൽ താമരശ്ശേരിൽ അദ്ധ്യക്ഷത വഹിക്കും. കളമശ്ശേരി കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ കേശദാന വിഭാഗത്തിലെ അംഗങ്ങളായ പ്രവീണ മോൾ, ഷീബ മേരി എന്നിവർ ദാനം ചെയ്യുന്ന കേശം ഏറ്റുവാങ്ങും. കേശദാനം ചെയ്യാൻ താത്പര്യമുള്ളവർ സംഘടനയുമായി ബന്ധപ്പെടേണം. ഫോൺ: 9288900110, 8891187433.