ഹരിപ്പാട്: ബി.ജെ.പി സ്ഥാപകദിനത്തോടനുബന്ധിച്ചു അങ്കണവാടികൾ കേന്ദ്രീകരിച്ച് അദ്ധ്യാപകരെ ആദരിച്ചു. പോഷൺ അഭിയാൻ പ്രചരണപരിപാടിയുടെ ഭാഗമായി ചെറുതന പഞ്ചായത്തിലെ ആയാപറമ്പ് മൂന്നാം നമ്പർ അങ്കണവാടിയിൽ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ അദ്ധ്യാപിക ശ്രീവിദ്യ, ഹെൽപ്പർ അമ്പിളി എന്നിവരെ പൊന്നാട അണിയിച്ചു. യോഗം ബി.ജെ.പി സംസ്ഥാനകൗൺസിൽ അംഗം പ്രണവം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഡോ. ഈശ്വരിയമ്മ, രാജൻകക്കാട്, ശ്രീകല സത്യൻ, ശരത്, എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.