ambala

അമ്പലപ്പുഴ: കുരുന്നുകൾക്ക് അടച്ചുറ

അമ്പലപ്പുഴ: കുരുന്നുകൾക്ക് അടച്ചുറപ്പുള്ള പഠന ക്ലാസിന് സ്വന്തം സ്ഥലം വിട്ട് നൽകി രാജീവ് പൈ. ലക്ഷങ്ങൾ വിലയുള്ള മൂന്ന് സെന്റ് സ്ഥലമാണ് ഇദ്ദേഹം വിട്ടുനൽകിയത്

പ്പുള്ള പഠന ക്ലാസിന് സ്വന്തം സ്ഥലം വിട്ട് നൽകി രാജീവ് പൈ. ലക്ഷങ്ങൾ വിലയുള്ള മൂന്ന് സെന്റ് സ്ഥലമാണ് ഇദ്ദേഹം വിട്ടുനൽകിയത്.അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 13-ാം വാർഡ് കോമന കൃഷ്ണകൃപയിൽ രാജീവ് പൈ (67) യാണ് അങ്കണവാടി കെട്ടിടം നിർമ്മിക്കാൻ സൗജന്യമായി സ്ഥലം നൽകിയത്. ഈ വാർഡിൽ കഴിഞ്ഞ കുറേ വർഷങ്ങളായി പല സ്ഥലങ്ങളിലായി താത്കാലിക ഷെഡുകളിലാണ് അങ്കണവാടികൾ പ്രവർത്തിച്ചു വരുന്നത് . രണ്ട് വർഷമായി രാജീവ് പൈയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള മുറിയിലാണ് അങ്കണവാടികൾ പ്രവർത്തിക്കുന്നത്. കുരുന്നുകളുടെ ദുരിതം നേരിട്ടറിഞ്ഞ രാജീവ് പൈ റോഡരികിൽ തന്റെ ഉടമസ്ഥതയിലുള്ള 16 സെന്റിൽ നിന്നാണ് മൂന്ന് സെന്റ് നൽകിയത്. സ്ഥലത്തിന്റെ ആധാരം പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ലക്ഷങ്ങളേക്കാൾ വലുത് കുരുന്നുകളുടെ നല്ല നാളെയാണെന്ന തിരിച്ചറിവാണ് സ്ഥലം നൽകാൻ പ്രേരിപ്പിച്ചതെന്ന് രാജീവ് പൈ പറയുന്നു.