ആലപ്പുഴ: രൂപത്തിലും ഭാവത്തിലും സാമ്യവുമായി നാട്ടിൻ പുറത്ത് വിവിധ പേരുകളിൽ പ്രവർത്തിക്കുന്ന സേവന കേന്ദ്രങ്ങൾ അക്ഷയ കേന്ദ്രങ്ങൾക്ക് പാരയാകുന്നു. ഡിജിറ്റൽ സേവനം സാധാരണ ജനങ്ങളിൽ എത്തിക്കാൻ തുടങ്ങിയ ഇത്തരം കേന്ദ്രങ്ങൾ വിവിധ സേവനങ്ങൾക്ക് അമിത ഫീസ് ഈടാക്കുന്നുവെന്നാണ് ആക്ഷേപമുയരുന്നത്.
പല കേന്ദ്രങ്ങളിലും സർക്കാർ നിരക്കിനേക്കാൾ അഞ്ചിരിട്ടി വരെ അധിക ഫീസാണ് ഈടാക്കുന്നത്. ഇത്തരം സ്വകാര്യ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളുടെ പേരുദോഷം ഏറ്റുവാങ്ങുന്നത് സർക്കാർ നിയന്ത്രണത്തിലുള്ള അക്ഷയ കേന്ദ്രങ്ങളാണ്. നിലവിൽ ഇത്തരം കേന്ദ്രങ്ങളുടെ പ്രവർത്തനം മോനിട്ടർ ചെയ്യാൻ വേണ്ട സംവിധാനങ്ങൾ ഇല്ലെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു. ഒരു ഡി.ടി. പി സെന്റർ തുടങ്ങിയാൽ ഇത്തരം സേവന കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാമെന്നതാണ് സ്ഥിതി.
# ഏകീകൃത ഫീസില്ല
ജില്ലയിൽ സ്വകാര്യ കേന്ദ്രങ്ങൾ ജനസേവാകേന്ദ്രം, സേവനകേന്ദ്രം, ഇ നെറ്റ് എന്നീ പേരുകളിലാണ് പ്രവർത്തിക്കുന്നത്. സ്വകാര്യ കേന്ദ്രങ്ങളെ നിയന്ത്രിക്കാൻ ഇവിടെ സംവിധാനം ഇല്ലാത്തതാണ് പ്രധാന പ്രശ്‌നം. അക്ഷയാ കേന്ദ്രങ്ങളിൽ 40രൂപ ഈടാക്കുമ്പോൾ ഇതേ സേവനത്തിന് 200രൂപയാണ് സർക്കാർ ഇതരകേന്ദ്രങ്ങൾ ഈടാക്കുന്നതത്രെ. കൊവിഡ് ധനസഹായത്തിന് അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ജില്ലയിൽ വ്യാപകമായ പരാതി ഉയർന്നത്. ജില്ലാ അക്ഷയപ്രോഗ്രാം ഓഫീസിൽ ലഭിച്ച പരാതികൾ പരിശോധിച്ചതിൽ 90ശതമാനവും സ്വകാര്യ അക്ഷയ കേന്ദ്രങ്ങളാണെന്ന് കണ്ടെത്തിയിരുന്നു. ഉപഭോക്താക്കളിൽ ഈടാക്കുന്ന ഫീസിന് രസീത് നൽകാത്തതിനാൽ മറ്റ് നിയമനടപടികൾ സ്വീകരിക്കാനും കഴിയില്ല.
..........
# ജില്ലയിൽ കേന്ദ്രങ്ങൾ
* ഐ.ടി വിഭാഗത്തിന്റെ നിയന്ത്രണത്തിൽ.................. 223 എണ്ണം
* അക്ഷയകേന്ദ്രങ്ങളിൽ സജീവം.................................... 216 എണ്ണം
* സ്വകാര്യ ഏജൻസികൾ.................................................200 എണ്ണം
.......
# അക്ഷയ കേന്ദ്രം നിരക്ക്
സ്‌കാനിംഗ്/പ്രിന്റിംഗ് .................................... 3
ദുരിതാശ്വാസ നിധി................................... 20
പാൻകാർഡ്................................................ 80
പാസ്‌പോർട്ട്.................................................... 200
പി.എസ്.സി രജിസ്‌ട്രേഷൻ........................ 60
സംവരണ വിഭാഗത്തിന്............................. 50
എംപ്ലോയ്മെന്റ് രജിസ്‌ട്രേഷൻ................ 50
താലൂക്ക് തല കോ ഓർഡിനേറ്റർമാർക്ക് അക്ഷയ കേന്ദ്രങ്ങളിൽ പരിശോധ നടത്താം. സ്വകാര്യ ഏജൻസികളുടെ കേന്ദ്രങ്ങളിലെ പ്രവർത്തനം നിയന്ത്രിക്കാനോ പരിശോധിക്കാനോ സംവിധാനങ്ങൾ ഇല്ല.
(ജില്ലാ പ്രോജക്ട് മാനേജർ, അക്ഷയപ്രോഗ്രാം ഓഫീസ്, ആലപ്പുഴ)