ambala

അമ്പലപ്പുഴ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ കന്നാ മുക്ക് ഭാഗത്ത് ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പിൽ വീണ്ടും ചോർച്ചയുണ്ടായി. രണ്ടു ദിവസമായി ചെറിയ രീതിയിൽ ഉണ്ടായിരുന്ന ചോർച്ച ഇന്നലെയോടെ കൂടുകയായിരുന്നു. വെള്ളം സമീപത്തെ വീടുകളിലേക്കും ഒലിച്ചിറങ്ങി.തുടർന്ന് പമ്പിംഗിന്റെ ശക്തി കുറച്ചു. 21 ന് പമ്പിംഗ് നിർത്തി അറ്റകുറ്റപ്പണി നടത്താനാണ് തീരുമാനം.ഇതോടെ ആലപ്പുഴ നഗരത്തിലും, സമീപത്തെ 8 പഞ്ചായത്തുകളിലും കുടിവെള്ളവിതരണം മുടങ്ങും. കേളമംഗലം മുതൽ തകഴി വലിയ പാലം വരെയുള്ള 371 മീറ്റർ പൈപ്പ് മാറ്റി സ്ഥാപിച്ചിരുന്നു. തകഴി പാലം മുതൽ തകഴി റെയിൽവെ ക്രോസ് വരെയുള്ള 1060 മീറ്റർ അടുത്തമാസം പൈപ്പ് മാറ്റി സ്ഥാപിക്കാനാണ് യൂഡിസ്‌മാറ്റ് അധികൃതരുടെ തീരുമാനം.