
പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം 3327-ാം നമ്പർ തൈക്കാട്ടുശേരി തേവർവട്ടം ശ്രീകുമാരനാശാൻ സ്മാരക ശാഖയിൽ ആട് ഗ്രാമം പദ്ധതി 22 ന് വൈകിട്ട് 4 ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യോഗം കൗൺസിലർ പി.ടി മന്മഥൻ അദ്ധ്യക്ഷനാകും. ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന മൈക്രോ ഫിനാൻസ് സോഷ്യൽ ഡവലപ്പ്മെന്റ് കമ്മറ്റിയും, ശാഖയും , ചേർത്തല യൂണിയനും സംയുക്തമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ 15 മൈക്രോ ഗ്രൂപ്പുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 30 അംഗങ്ങൾക്ക് ആടുകളെ സൗജന്യമായി നൽകും. അടുത്ത അഞ്ചു വർഷത്തിനകം ശാഖയിലെ എല്ലാ വീടുകളിലും ആടുകളെ ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആട് വളർത്തൽ ശാസ്ത്രീയമായ രീതിയിൽ നടത്തുന്നതിനെക്കുറിച്ച് വെറ്ററിനറി ഡോ.ടോണി തോപ്പിൽ ക്ലാസെടുത്തു. ശാഖാ പ്രസിഡന്റ് ബാബു മരോട്ടിക്കൽ ,വൈസ് പ്രസിഡന്റ് സരസൻ ,സെക്രട്ടറി സിദ്ധാർത്ഥൻ , സോഷ്യൽ ഡവലപ്പ്മെൻറ് കമ്മറ്റി ഭാരവാഹികളായ മഹിളാ ശിവൻ, ദീപ അജയൻ , വനിതാസംഘം പ്രസിഡന്റ് ബേബി ബാബു, സെക്രട്ടറി ജയശ്രീ രഘുവരൻ തുടങ്ങിയവർ നേതൃത്വം നൽകും.